News

തനിമ ജനമൈത്രി പോലീസ് സംഗമം

തനിമ ജനമൈത്രി പോലീസ് സംഗമം ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഡി.വൈ.എസ്.പി. പി.എ.വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.മധു നഗരസഭ കൗണ്‍സിലര്‍മാരായ പി.ടി.ജോര്‍ജ്ജ്, ഗീത ബിനോയ് സോണിയ ഗിരി, എസ്.ഐ. എം.ജെ.ജിജോ, സി.എസ്.അബ്ദുള്‍ ഹഖ്, എം.എന്‍.തമ്പാന്‍ എന്നിവര്‍ സംസാരിച്ചു.

തനിമ സ്‌പോര്‍ട്‌സ് & ഗെയിംസ് 2015

തനിമ സാംസ്‌ക്കാരികോത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന തനിമ സ്‌പോട്‌സ് & ഗെയിംസിന്റെ ഭാഗമായി ഷട്ടില്‍ ടൂര്‍ണ്ണമെന്റ്, ചെസ്സ് ടൂര്‍ണ്ണമെന്റ്, ഫുട്‌ബോള്‍മേള, നടത്തമത്സരം എന്നീ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ജനുവരി 17, 18 എന്നീ തിയ്യതികളില്‍ രാവിലെ 8 മണി മുതല്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനിയില്‍ വെച്ച് ഫുട്‌ബോള്‍മേള നടത്തുന്നു. ഇരിങ്ങാലക്കുട അസംബ്ലി നിയോജകമണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെയും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലേയും 2014 കേരളോത്സവം ഫുട്‌ബോള്‍ മത്സരത്തില്‍ ജേതാക്കളായ ടീമുകള്‍ക്ക് ഇതില്‍ പങ്കെടുക്കാവുന്നതാണ്. ജേതാക്കളുടെ അഭാവത്തില്‍ രണ്ടാംസ്ഥാനക്കാരെയും പരിഗണിക്കും. ഒരു ടീമിന്റെ രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയാണ്. രജിസ്ട്രര്‍ ചെയ്യുന്നതിനുളള അവസാന തിയ്യതി 15-ാം തിയ്യതി വ്യാഴാഴ്ച വൈകീട്ട് 4 മണിവരെയാണ്. രജിസ്‌ട്രേഷന് എന്‍.കെ.സുബ്രഹ്മണ്യന്‍, ഫോണ്‍: 9400314742.

ജനുവരി 18ന് രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ഷട്ടില്‍ ടൂര്‍ണ്ണമെന്റിന് അന്നേദിവസം രാവിലെ തന്നെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മെന്‍ (ഡബിള്‍സ്), വുമണ്‍ (ഡബിള്‍സ്) എന്നീ ഇനങ്ങളില്‍ നടത്തുന്ന മത്സരത്തില്‍ ഏതുപ്രായക്കാര്‍ക്കും പങ്കുചേരാവുന്നതാണ്. മെന്‍ ഡബിള്‍സിന് 200 രൂപയും വുമണ്‍ ഡബിള്‍സിന് 100 രൂപയും ആണ് രജിസ്‌ട്രേഷന്‍ ഫീസ്. കൂടാതെ വെറ്ററണ്‍ (ഡബിള്‍സ്), ബോയ്‌സ് (ഡബിള്‍സ്) എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വെറ്ററണ്‍ ഡബിള്‍സില്‍ 1969 ന് മുമ്പ് ജനിച്ചവര്‍ക്കാണ് പങ്കെടുക്കാവുന്നത്. രജിസ്‌ട്രേഷന്‍ ഫീസ് 200 രൂപ. ബോയ്‌സ് ഡബിള്‍സില്‍ 2000നു ശേഷം ജനിച്ചവര്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപയാണ്. രജിസ്‌ട്രേഷന് ബന്ധപ്പെടേണ്ട നമ്പര്‍: ശ്രീജിത്ത് എന്‍.ബി (9446222277).

ജനുവരി 25-ാം തിയ്യതി രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട റിക്രിയേഷന്‍ ക്ലബ്ബില്‍ വെച്ച് ചെസ്സ് ടൂര്‍ണ്ണമെന്ന് സംഘടിപ്പിക്കുന്നു. മെന്‍, ജൂനിയേഴ്‌സ് എന്നീ രണ്ട് തലങ്ങളിലാണ് മത്സരം. മെന്‍ തലത്തില്‍ എല്ലാവര്‍ക്കും പങ്കെടുക്കാം. ജൂനിയര്‍ തലത്തില്‍ 1998ന് ശേഷം ജനിച്ചവര്‍ക്ക് പങ്കെടുക്കാം. മെന്‍ ഇനിത്തില്‍ 100 രൂപയും ജൂനിയര്‍ ഇനത്തില്‍ 50രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. മത്സരം തുടങ്ങുന്നതിന് മുമ്പ് രജിസ്‌ട്രേഷന്‍ ആരംഭിക്കും. രജിസ്ട്രഷനായി പീറ്റര്‍ ജോസഫുമായി (9387726873) ബന്ധപ്പെടേണ്ടതാണ്. 

26-ാം തിയ്യതി രാവിലെ 7 മണിക്ക് ആരംഭിക്കുന്ന നടത്തമത്സരം ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനിയില്‍ നിന്നും ആരംഭിച്ച് തിരികെ മുനിസിപ്പല്‍ മൈതാനിയില്‍ അവസാനിക്കുന്ന തരത്തിലാണ് മത്സരം സംഘടിപ്പിച്ചിട്ടുളളത്. വെറ്ററണ്‍ ഇനത്തിലും ജൂനിയര്‍ ഇനത്തിലും മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. വെറ്ററണ്‍ ഇനത്തില്‍ 1969ന് മുമ്പും, ജൂനിയര്‍ ഇനത്തില്‍ 1970ന് ശേഷവും ജനിച്ചവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നവര്‍ 26ന് രാവിലെ 6.30ന് മുനിസിപ്പല്‍ ഗ്രൗണ്ടില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന് എന്‍.കെ.സുബ്രഹ്മണ്യന്‍, ഫോണ്‍- 9400314742.

എല്ലാ മത്സരങ്ങളും ഇരിങ്ങാലക്കുട അസംബ്ലി നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാര്‍ക്ക് മാത്രമാണ്. മത്സരത്തില്‍ പങ്കെടുക്കുന്നതിനു മുമ്പായി ഇരിങ്ങാലക്കുട അസംബ്ലി നിയോജകമണ്ഡലത്തിനകത്ത് സ്ഥിരതാമസമാണെന്നു കാണിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അസ്സല്‍ ഹാജരാക്കേണ്ടതാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

തനിമ 2015ന്റെ ഭാമായി സപ്ത സുന്ദരികളേയും, സുന്ദരന്മാരേയും തിരഞ്ഞെടുക്കുന്നു

തനിമ 2015ന്റെ ഭാമായി സപ്ത സുന്ദരികളേയും, സുന്ദരന്മാരേയും തിരഞ്ഞെടുക്കുന്നു. മനുഷ്യര്‍ക്ക് മാത്രമല്ല സൗന്ദര്യം. ലോകത്തിലെ സകല ജീവജാലങ്ങളിലും, പക്ഷി മൃഗാദികളിലും സൗന്ദര്യം കാണാം. ഈ തനിമയാര്‍ന്ന സൗന്ദര്യത്തെ കണ്ടെത്തി തനിമ വേദിയില്‍ ആദരിക്കുന്നു. 2011ല്‍ വൃക്ഷ മുത്തശ്ശിയേയും, 2013ല്‍ ഗോമാതാവിനേയും തെരഞ്ഞെടുത്തു. ഈ വര്‍ഷം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ നായ, പൂച്ച, ആട്, കോഴി, പ്രാവ്, വാത്ത, തത്ത എന്നീ ഇനങ്ങളില്‍പെട്ട സപ്തസുന്ദരന്മാരെയും, സുന്ദരികളേയും വിദഗ്ദ്ധ വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിച്ച് തെരഞ്ഞെടുക്കുന്നു. 

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളിലോ, വസതികളിലോ വളര്‍ത്തുന്ന നായ, പൂച്ച, ആട്, കോഴി, പ്രാവ്, വാത്ത, തത്ത എന്നീ ഇനങ്ങളില്‍പെട്ട പക്ഷി മൃഗാദികളെ വളര്‍ത്തുന്നവര്‍ക്ക് ജനുവരി 16 വരെ അപേക്ഷിക്കാം. ആകാരഭംഗി, വര്‍ഗ്ഗഗുണം, സൗകുമാര്യം, ആരോഗ്യം എന്നീ ഘടകങ്ങളാണ് പ്രധാനമായും പരിഗണിക്കുക. ഒരു ഉടമസ്ഥന്റെ ഒരേ ഇനത്തില്‍പെട്ട 2 ജോഡികളെ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുളളൂ. ഇപ്രകാരം കര്‍ഷകന് ഒന്നില്‍ കൂടുതല്‍ ഇനങ്ങളെയും ഒരെണ്ണത്തിനെ മാത്രമായും പങ്കെടുപ്പിക്കാം. താല്പര്യമുളളവര്‍ അപേക്ഷാഫോറം തനിമ ഓഫീസ്, വെറ്ററിനറി ആശുപത്രി എന്നിവിടങ്ങളില്‍നിന്നും വാങ്ങി പൂരിപ്പിച്ച് തനിമ ഓഫീസിലോ, വെറ്ററിനറി ആശുപത്രിയിലോ ജനുവരി 16ന് 4 മണിക്ക് മുമ്പായി എത്തിക്കണം. പ്രാഥമിക വിലയിരുത്തലിന് ശേഷം വിദഗ്ദ്ധ സംഘം പരിശോധിച്ച് ഓരോ ഇനത്തില്‍നിന്നും സ്പത സുന്ദരികളേയും, സുന്ദരന്മാരേയും തെരഞ്ഞെടുത്ത് തനിമ വേദിയില്‍ പട്ടം ചാര്‍ത്തി ആദരിക്കുകയും ഉടമസ്ഥര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുകയും ചെയ്യുന്നതാണെന്ന് പത്രസമ്മേളനത്തില്‍ അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ, ഡോ. എസ്.ശ്രീകുമാര്‍, ഡോ. മോനോന്‍ രവി എന്നിവര്‍ അറിയിച്ചു.  

തനിമ റസിഡന്റസ് അസോസിയേഷന്‍ സംഗമം നടത്തി.

തനിമസാംസ്‌ക്കാരികോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ സംഗമം നടത്തി. മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ മേരിക്കുട്ടി ജോയി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍  ലക്ഷ്മണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.തോമാസ് ഉണ്ണിയാടന്‍ സ്വാഗതം പറഞ്ഞു.കൗണ്‍സിലര്‍ മാരായ ബെന്‍സി ഡേവിസ്,പി.ടി.ജോര്‍ജ്ജ്  തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ലോക റികോര്‍ഡ് ലക്ഷ്യമിട്ട് തനിമമെഗാ തിരുവാതിരക്കളി അവസാനഘട്ട പരീശിലനത്തില്‍ 500-ല്‍ പരം നര്‍ത്തകിമാര്‍.

ലോക റികോര്‍ഡ് ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട തനിമമെഗാ തിരുവാതിരക്കളി അവസാനഘട്ട പരീശിലനത്തില്‍ 500-ല്‍ പരം നര്‍ത്തകിമാര്‍.കണ്ടാരന്തറ മെതാനിയില്‍ നടന്ന ചടങ്ങില്‍വെച്ച് .തനിമ 2015 ജനറല്‍ കണ്‍വിനര്‍ ജില്ലാ കളക്ടര്‍ എം.എസ് ജയ ഉദ്ഘാടനം ചെയ്തു. അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.ഫൊ. സാവിത്രി ലക്ഷമണന്‍, ബെന്‍സി ഡേവിസ്, ഇ.പി ജനാര്‍ദനന്‍,സുനില്‍ കോലുകുളങ്ങര ,മെഗാ തിരുവാതിര കളിക്ക് മേല്‍  നോട്ടം നല്‍ക്കുന്ന പ്രശ്‌സത നര്‍ത്തകി ജിതാ ബിനോയി കുഞ്ഞിലികാട്ടില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരന്നു. 4 വയസ്സ് കാരി അനുപമ മുതല്‍ 73വയസ്സ് ഉള്ള സാവിത്രിവരെ പരീശിലനകളിയില്‍ പങ്കെടുത്തു.

First
 
Previous
  7 8 9  
Next
 
Last