News

തനിമയ്‌ക്ക്‌ ജ്യോതി തെളിഞ്ഞു.

ലോക റെക്കോര്‍ഡ്‌ നേടിയ ഏഷ്യയിലെ ഏറ്റവും വലിയ സാസ്‌ക്കാരികോത്സവമായ തനിമയ്‌ക്ക്‌ ജ്യോതി തെളിഞ്ഞു.നിയോജകമമ്‌ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ യശ:ശ്ശരീരനായമഹാപ്രതിഭകളുടെ സ്‌മൃതി സ്ഥാനങ്ങളില്‍ നിന്നും തെളിയിച്ച ജ്യോതി ജനപ്രതിനിധികളുടേയും സാംസ്‌ക്കാരിക പൊതുപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ കുട്ടംകുളം പരിസരത്ത്‌ എത്തിച്ചു.അവിടെ പ്രത്യേകം തയ്യാര്‍ ചെയ്‌à´¤ സ്‌മൃതി യാത്രാസംഗമസ്ഥാനത്ത്‌ മുന്‍ നഗരസഭാദ്ധ്യക്ഷന്‍മാര്‍ ജ്യോതികളെ സ്വീകരിച്ചു.തുടര്‍ന്ന്‌ ജ്യോതി പ്രയാണം ആരംഭിച്ചു.ഉണ്ണായി വാരിയര്‍ നഗറിലേക്ക്‌ ജ്യോതിയാത്ര നടന്നു.ഉണ്ണായിവാര്യര്‍ നഗറില്‍ സംഗമിച്ച്‌ ജ്യോതികളില്‍ നിന്നും പത്മഭൂഷന്‍ അമ്മന്നൂര്‍ മാധവചാക്യാര്‍ സ്‌മാരകമണ്ഡപത്തില്‍ പ്രത്യേകം തയ്യാറാക്കിയ സ്‌മൃതിമണ്ഡപത്തില്‍ അഡ്വ.തോമാസ്‌ ഉണ്ണിയാടന്‍ à´Žà´‚.എല്‍.à´Ž വലിയ ജ്യോതി തെളിയിച്ചു.ജ്യോതിസംഗമസ്ഥാനത്തി മന്ത്രി പി.കെ.അബ്ദുള്‍റബ്ബ്‌ സന്ദേശം നല്‍à´•à´¿.മണ്‍മറഞ്ഞു പോയ മഹാരഥന്‍മാരെ അനുസ്‌മരിച്ച്‌ അവരെ ആദരിക്കുന്നത്‌ നാടിന്റെ വിശാല ഹൃദയത്തെയാണ്‌ കാണിക്കുന്നത്‌ എന്ന്‌ അദ്ദേഹം പറഞ്ഞു.തനിമ ചെയര്‍മാന്‍ അഡ്വ.തോമാസ്‌ ഉണ്ണിയാടന്‍ à´Žà´‚.എല്‍.à´Ž അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ അദ്ധ്യക്ഷ മേരിക്കുട്ടി ജോയി,മുന്‍ à´Žà´‚.പി.സാവിത്രി ലക്ഷ്‌മണന്‍,ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ ആലീസ്‌ തോമാസ്‌,മേരി റപ്പായി,പഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ ജോസ്‌ മൂഞ്ഞേലി,ശശിധരന്‍ ആക്കപ്പിള്ളി ,റോസിലി ഫ്രാന്‍സിസ്‌,ബേബി ലോഹിതാക്ഷന്‍ ,ശ്രീരേഖാ ഷാജി,ഇടവേള ബാബു,സി.എസ്‌ അബ്ദുള്‍ ഹക്ക്‌,à´Žà´‚.കെ.ഷാജി,സിജോയ്‌ തോമാസ്‌ എന്നിവര്‍ പ്രസംഗിച്ചു.


 

 
കഠിനപ്രയത്‌നത്തിന്റെ ഫലം :ഗിന്നസ്‌ റെക്കോഡ്‌ കൈപിടിയിലൊതുക്കി തനിമ മെഗാതിരുവാതിര

മാസങ്ങള്‍ നീണ്ട കഠിനപ്രയത്‌നത്തിനു അങ്ങിനെ ഫലം കണ്ടു.5000ത്തിലധികം അംഗനമാര്‍ ആടിയ തനിമ-2015 മെഗാതിരുവാതിര ഗിന്നസ്‌ റെക്കോഡു നേടി.അങ്ങിനെ ഇരിങ്ങാലക്കുടയ്‌ക്ക്‌ അഭിമാനിക്കാവുന്ന ഒരു ചരിത്രനിമിഷം കൂടി.ആടിതിമിര്‍ത്തവര്‍ക്കൊപ്പം സംഘാടകരും കാണികളും ആഹ്ലാദത്തില്‍.ലണ്ടനില്‍ നിന്നും വന്ന ഗിന്നസ്‌ നിരീക്ഷക ഫോര്‍ച്ച്യൂണയുടെ കൈയ്യില്‍ നിന്നും ഗിന്നസ്‌ റോക്കാഡ്‌ അഡ്വ.തോമാസ്‌ ഉണ്ണിയാടന്‍ à´Žà´‚.എല്‍ .എയും തിരുവാതിര കോഡിനേറ്റര്‍ ജിതാ ബിനോയിയും സംഘാടകരും ചേര്‍ന്ന്‌ ഏറ്റു വാങ്ങി

"അംഗനേ ഞാന്‍ അങ്ങു പോവതെങ്ങിനെ......." :തനിമ-മെഗാതിരുവാതിര കാണാന്‍ ആയിരങ്ങള്‍ ക്രൈസ്‌റ്റ്‌ കോളേജ്‌ ഗ്രൗണ്ടില്‍

തനിമ-2015 നോട്‌ അനുബന്ധിച്ച്‌ ഗിന്നസ്‌റെക്കോര്‍ഡ്‌ ലക്ഷ്യമിട്ടു നടത്തുന്ന 5000ത്തിലധികം സ്‌ത്രീകള്‍ പങ്കെടുക്കുന്ന മെഗാതിരുവാതിര ക്രൈസ്റ്റ്‌ കോളേജ്‌ ഗ്രൗണ്ടില്‍ ആരംഭിച്ചു.ആയിരക്കണക്കിനാളുകളാണ്‌ തിരുവാതിര തത്സമയം കാണുന്നതിനു വേണ്ടി എത്തിച്ചേര്‍ന്നിരിക്കുന്നത്‌.പ്രശസ്‌à´¤ സിനിമാതാരം കവിയൂര്‍ പൊന്നമ്മ ഉദ്‌ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.അഡ്വ.തോമാസ്‌ ഉണ്ണിയാടന്‍ à´Žà´‚.എല്‍.à´Ž അദ്ധ്യക്ഷത വഹിച്ചു.തിരുവാതിരക്കളി കോഡിനേറ്റര്‍ ജിത ബിനോയ്‌ സ്വാഗതം പറഞ്ഞു.കളക്ടര്‍ à´Žà´‚.എസ്‌.ജയ,മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ മേരിക്കുട്ടി ജോയി,തൃശ്ശൂര്‍ റൂറല്‍ എസ്‌.പി.വിജയകുമാര്‍,ബിഷപ്പ്‌ മാര്‍ പോളികണ്ണൂക്കാടന്‍ ,മുന്‍ à´Žà´‚.പി സാവിത്രി ലക്ഷ്‌മണന്‍,ഇടവേള ബാബു,ബോബി ജോസ്‌,ഗിന്നസ്‌ പ്രവേശനം നല്‍കുന്നതിനായി വന്ന നിരീക്ഷക ഫോര്‍ച്ച്യൂണ തുടങ്ങിയവര്‍ ഉദ്‌ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

ഉണ്ണായിവാര്യരുടെ മണ്ണില്‍ പുതുമകള്‍ നിലനിര്‍ത്തികൊണ്ട് തനിമ-2015 വര്‍ണ്ണ ഗംഭീരമാകുന്നു- തേറമ്പില്‍ രാമകൃഷ്ണന്‍

2005 തനിമയുടെ ഉദ്ഘാടകനായി എത്തുകയും പത്തുവര്‍ഷത്തിനുശേഷം വീണ്ടും തനിമ ഉദ്ഘാടനം ചെയ്യാന്‍ എത്തുമ്പോള്‍ ഉണ്ണായിവാര്യരുടെ മണ്ണില്‍ പുതുമകള്‍ നിലനിര്‍ത്തികൊണ്ട് തനിമ വര്‍ണ്ണ ഗംഭീരമാകുന്നു എന്ന് മുന്‍ à´¸àµà´ªàµ€à´•àµà´•à´±àµà´‚ തൃശ്ശൂര്‍ à´Žà´‚.എല്‍.à´Ž യുമായ തേറമ്പില്‍ രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. തനിമയുടെ ഭാഗമായി നടത്തപ്പെടുന്ന പുഷ്പമേള ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. തുടര്‍ന്ന് മൂവിങ്ങ് മിറാക്കിള്‍സിന്റെയും തനിമ സാഹസികതയുടെ ഭാഗമായുളള ഹോട്ട് എയര്‍ ബലൂണിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. ചടങ്ങ് അഡ്വ. ബോസ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. സാവിത്രി ലക്ഷ്മണന്‍, അഡ്വ. തോമസ് ഉണ്ണിയാടന്‍ à´Žà´‚.എല്‍.à´Ž, ഇടവേള ബാബു, à´Žà´‚.എന്‍.തമ്പാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

 

5000 അംഗനമാരുടെ ലാസ്യനടനം ഇന്ന്‌ : ലക്ഷ്യം ഗിന്നസ്‌ റെക്കോര്‍ഡ്‌, ഇരിങ്ങാലക്കുട ഡോട്ട് കോമില്‍ തത്സമയം

ഗിന്നസ്‌ റെക്കോര്‍ഡ്‌ ലക്ഷ്യമിട്ട്‌ ക്രൈസ്‌റ്റ്‌ കോളേജ്‌ സ്‌റ്റേഡിയത്തില്‍ അരങ്ങേറുന്ന മെഗാതിരുവാതിരക്കളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉണ്ണായിവാര്യര്‍ രചിച്ച ആട്ടക്കഥസാഹിത്യത്തിലെ പ്രഥമസ്ഥാനമുള്ള നളചരിതം രണ്ടാം ദിവസത്തിലെ 'അംഗനേ ഞാന്‍ അങ്ങു പോകുന്നതെങ്ങനേ' എന്നു തുടങ്ങുന്ന മധ്യമാവതി രാഗത്തിലുള്ള കഥകളി പദമുള്‍പ്പെടെ ഗണപതി, സരസ്വതി, കുമ്മി, കുറത്തി, വഞ്ചിരാഗത്തിലായിരിക്കും അംഗനമാരുടെ ലാസ്യനടനം. തിരുവാതിര അധ്യാപിക ജിത ബിനോയ്‌ കുഞ്ഞിലിക്കാട്ടില്‍ നേതൃത്വം നല്‍കുന്ന 15 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള മെഗാതിരുവാതിരക്കളിയില്‍ 5 മുതല്‍ 69 വയസ്സുവരെയുള്ള സ്‌ത്രീകള്‍ പങ്കെടുക്കും. ആദ്യവൃത്തത്തില്‍ 16 പേരും, അവസാനവൃത്തത്തില്‍ 292 നര്‍ത്തകിമാരും അണിനിരക്കും പച്ച ബ്ലൗസും സെറ്റുസാരിയുമായിരിക്കും വേഷം. കൊച്ചുകുട്ടികള്‍ പട്ടുപാവാടയും ധരിക്കും. 8 പ്രവേശനകവാടങ്ങളിലൂടെയാണ്‌ നര്‍ത്തകിമാരെഗ്രൗണ്ടിലേക്ക്‌ ആനയിക്കുക. എല്ലാ കവാടങ്ങളിലും ക്യാമറയും, കൗണ്ടിങ്ങും മെഷീനും സ്ഥാപിച്ചു. എല്ലാ നര്‍ത്തകിമാര്‍ക്കും പ്രത്യേക ബാര്‍കോഡ്‌ നല്‍കിയായിരിക്കും ഗ്രൗണ്ടിലേക്ക്‌ പ്രവേശിപ്പിക്കുക. 3 മണി മുതല്‍ പൊതുജനങ്ങളെ സ്റ്റേഡിയത്തിലേക്ക്‌ കടത്തിവിടും. തിരുവാതിരക്കളി നിരീക്ഷിക്കാന്‍ ലണ്ടനില്‍ നിന്നെത്തിയ ഗിന്നസ്‌ നിരീക്ഷക ഫോര്‍ച്യൂന ബര്‍ക്കിന്‍ ഇരിങ്ങാലക്കുടയില്‍ എത്തി. സിനിമാതാരം കവിയൂര്‍ പൊന്നമ്മ തിരുവാതിരക്കളി ഉദ്‌ഘാടനം ചെയ്യും. അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ à´Žà´‚.എല്‍.à´Ž. അധ്യക്ഷത വഹിക്കും.  à´‡à´°à´¿à´™àµà´™à´¾à´²à´•àµà´•àµà´Ÿ ഡോട്ട് കോമില്‍ വൈകിട്ട് 3 മണിമുതല്‍ തത്സമയം സംപ്രേഷണം ചെയ്യുന്നു.

First
 
Previous
  1 2 3  
Next
 
Last