News

ഗിന്നസിന്റെ വെബ്‌സൈറ്റില്‍ ഇരിങ്ങാലക്കുടയുടെ തിരുവാതിരയും

ഇരിങ്ങാലക്കുയിലെ തനിമ-2015 സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി തിരുവാതിര പരിശീലക ജിതാ ബിനോയിയുടെ നേതൃത്വത്തില്‍ പത്ത് മാസത്തോളം കഠിന പരിശീലനം നടത്തി 5211 നര്‍ത്തകിമാര്‍ പങ്കെടുത്ത് അമ്പത്തയ്യാരിരത്തിലധികം കാണികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് ലോക റെക്കോര്‍ഡ് നേടിയ വിവരവും തിരുവാതിരക്കളിയുടെ ചരിത്രവും അവതരണ രീതിയും ഗിന്നസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍  പ്രതിപാദിച്ചിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രിയക്കാരനും കേരള കോണ്‍ഗ്രസിന്റെ നേതാവുമായ അഡ്വ. തോമസ് ഉണ്ണിയാടന്റെ നേത്രുത്വ പാഠവമാണ് ഇതൊരു ചരിത്ര സംഭവമാക്കാന്‍ സാധിച്ചതെന്നും ഗിന്നസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരാമര്‍ശിച്ചിരിക്കുന്നു .

ഇരിങ്ങാലക്കുടക്കാരുടെ ഹരമായി നീരവ്

മഴവില്‍മനോരമ D4 ഡാന്‍സിന്റെ വിധികര്‍ത്താവും പ്രശസ്ത നര്‍ത്തകനുമായ നീരവ് തനിമ 2015ല്‍തന്റെ പ്രകടനം കൊണ്ട് ഇരിങ്ങാലക്കുടക്കാരുടെ മനം കവര്‍ന്നു. കൂടാതെ തനോര ഈജിപ്ഷ്യന്‍ ഡാന്‍സും മിമിക്രിയുടെ പുത്തന്‍ താരോദയം സിറാജ് പയ്യോളി ടീമിന്റെ മിമിക്രിയും ജനം ആസ്വദിച്ചു. 

തിരയൊതുങ്ങി;തനിമയുടെ കൊടിയിറങ്ങി

തനിമയ്ക്ക് കൊടിയിറങ്ങി .രണ്ടാഴ്ചയോളെ നാടിനെ ഉത്സവലഹരിയിലാഴ്ത്തിയാണ് തനിമയ്ക്ക് കൊടിയിറങ്ങിയത്.വ്യത്യസ്തതകളിലൂടെ മാരിവില്ലിന്റെ സൗന്ദര്യവും ആകര്‍ഷകത്വവും നാടിന് നല്‍കിയ സാംസ്‌ക്കാരികോത്സവമാണ് തനിമയെന്ന്  സമാപനസമ്മേയലനം ഉദ്ഘാടനം ചെയ്ത് ടൂറിസംവകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു.നാടിനെ നവഭാവുകത്യത്തിലേക്കും സമസൃഷ്ടി സ്‌നേഹത്തിലേക്കും നയിച്ച തനിമ ഇന്ത്യക്ക് മാതൃകയാകേണ്ട ജനകീയ കൂട്ടായ്മയാണെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.

തനിമ ഒരുമയുടെ വിജയം: മന്ത്രി പി.ജെ.ജോസഫ്

സമൂഹത്തില്‍ വരുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ട് സാംസ്‌കാരിക വിശേഷങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന തനിമ സാംസ്‌കാരിക രംഗത്തെ ഒരുമയുടെ വിജയമാണെന്ന് മന്ത്രി പി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു. തനിമ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനവും അനുസ്മരണ-ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തനിമ ചെയര്‍മാന്‍ അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. മോന്‍സ്‌ജോസഫ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. എം.പി.വിന്‍സന്റ് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് മൂഞ്ഞേലി, ശ്രീരേഖ ഷാജി, കോ-ഓര്‍ഡിനേറ്റഷന്‍ കൗണ്‍സില്‍ അംഗം എം.എന്‍.തമ്പാന്‍, സി.എസ്.അബ്ദുല്‍ ഹക്ക് എന്നിവര്‍ പ്രസംഗിച്ചു. വിവിധ രംഗങ്ങളില്‍ നാടിന് അഭിമാനമായി മാറിയവരെ ആദരിച്ചു. തുടര്‍ന്ന് തിരഞ്ഞെടുത്ത സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികളും സിനിമാതാരം ഹരിശ്രീ അശോകന്റെ കോമഡി ഷോയും നടന്നു.

തനിമയില്‍ ഇന്ന്...

തനിമയില്‍ ഇന്ന് വൈകീട്ട് 5ന് കളേഴ്‌സ്. വൈകീട്ട് 6 ന് പൊതു സമ്മേളനം, അനുസ്മരണ സമ്മേളനം. 7ന് രാഗം, താളം, ലയം (തെരഞ്ഞെടുത്ത സ്‌കൂള്‍/ കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രോഗ്രാം). 8.30ന് ഇന്‍ പഞ്ചാബ് ഹൗസ്  മൊതലാളീ... ജംഗ ജഗ ജഗ പ്രശസ്ത സിനിമാതാരം ഹരിശ്രീ അശോകന്‍ ഷോ...

First
 
Previous
  1 2 3  
Next
 
Last